ഇഷ്കിനു വേണ്ടി ഇഷ്കിലിരുന്നാണ് അദ്വൈതാവസ്ഥക് കാലത്ത്, സലാംമൗലവിയും കലാംമു സല്യാരും
ആവശ്യപ്പെട്ടതനുസരിച്ച്, സാബിര്‍ സാഹിബിന്‍റെ "പ്രതീക്ഷ പാരലല്‍ കോളജില്‍" ഒരു മാഷായി പണിയെടുക് കുന്ന
ഈയുള്ളവന് "അലാഉമാല"യുടെ രചന നിര്‍വഹിച് ചത്.
"ഇഷ്ക്" എന്ന വാക്കിന് അനുരാഗം എന്നു അര്‍ത്ഥമുണ്ടാവുക, "ദീനുല്‍ ഇസ്ലാം കോഓപറേറ്റീവ് സൊസൈറ്റി"
എന്ന "ഡിക്സ്" മുസ്ലിം യുവാക്കള ്ക്കു കലയിലും സാഹിത്യത്തിലുമു ള്ള അഭിരുചി അഭിവര്ദ്ധിപ്പിക് കാന്‍ "ഇഷ്ക്" എന്ന
പേരില്‍ ഒരു സംഘടന രൂപീകരിക്കു ക- ഇപ്രകാരം സംഭവിച്ചത് യാദൃഛി കമാണോ?
അല്‍-മുഖീതും അല്‍-ഹസീബുമായ അല്ലാഹുവിന്‍റെ ആ ധിപത്യത്തില്‍ യാദൃഛികം എന്നൊ ന്നുണ്ടോ?
ഡിക്സിന്‍റെ പാലകപുണ്യവാളന്മാരി ല്‍(patrons)ആരുടെ ഖല്ബിലാണ് അല്‍-മുസ്വവ്വിര്‍ ആയ അല്ലാ ഹുവിന്റെ
അനുഗ്രഹത്താല്‍ "ഇഷ്ക്" എന്ന സു ന്ദരസംജ്ഞ പൊട്ടിമുളച്ചത്?
സലാം മൗലവി പറഞ്ഞു:
"ശൈഖുനാ ഇബാദുദ്ദീന്‍ പുതിയതെ രു അവര്‍കള്‍ക്കല്ലാതെ മറ്റാര് ക്കുണ്ട് ഇത്ര വലിയ അറിവും കഴ ിവും?"
ശരിയാണ്.
"ഇസ്ലാമിക് സൊസൈറ്റി ഫോര്‍ ഹി ദായത് ആന്‍റ് നോളജ്" (Islamic Society for Hidaayat and Knowledge)
എന്തു വലിയ പേര്! എത്ര അര്ത്ഥഗ ര്‍ഭം എത്രമേല്‍ വിജ്ഞാനപ്രദം ! അലാഊ, എവിടെയായിരുന്നു ഇന്‍ നലെ നീ
എന്ന് സാബിര്‍മൗലവി ചോദിക്കുമ് പോള്‍ ഇഷ്കിലായിരുന്നു മൗലവിസാ ഹിബേ എന്നുത്തരം നല്കുന്നതിലു ള്ള
ശരിയും സൗന്ദര്യവും എത്രമേല്‍ ചിന്തോദ്ദീപകം!
യുവജനമനസ്സുകളുടെ ചായ്‌വും ചാഞ് ചാട്ടവും കണ്ടറിഞ്ഞ് അവരെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തില്‍ അടിയുറപ്പിച്ചുനിര്‍ത്താന്‍ ഇഷ്ക് തന്നെ വേണമെന്നു കണ്ടുപിടിച്ച ശൈഖുനാ ഇബാദുദ്ദീന്‍ പുതിയതെരു
ഇനിയും മരിച്ചിട്ടില്ല.
"എന്താണ് ജലാലൈനി?"
അലാഉദ്ദീനില്‍ അങ്ങനെയാണ് ഇസ്ലാമികജ്ഞാനം സാവകാശം കയറിക്കൂടുന്നത്.
സലാം മൗലവി പറഞ്ഞു:
ഹിജ്റ വര്‍ഷം എണ്ണൂറ്റിപ്പതിനാലില്‍ ദിവംഗതനായ ശൈഖ് ജലാലുദ്ദീന്‍ മഹല്ലി, തൊള്ളായിരത്തിപ്പതിനൊന്നില്‍ ഇഹലോകവാസം വെടിഞ്ഞ ശൈഖ് ജലാലുദ്ദീന്‍ അസ്സുയൂത്തി എന്നീ മഹാരഥന്മാര്‍ ഐക്യപ്പെട്ടെഴു തിയ ഖുര്‍ആന്‍വ്യാഖ്യാനഗ്രന്ഥമാണ് ജലാലൈനി. രണ്ടു ജലാല്‍മാര്‍ എന്നാണ് ജലാലൈനി എന്ന വാക്കിനര്‍ത്ഥം.
ഈ അറിവ് അലാഉദ്ദീനില്‍ ഉണര്‍ത്തിയ ന്യായമായ സംശയം ഇങ്ങനെ:
"ദീനുല്‍ ഇസ്ലാം കോഓപറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനശൈഖുനാ ഫക്രുദ്ദീന്‍ മഗ് രിബിയും, ആസ്ഥാനമൗലാനാ ഫക്രുദ്ദീന്‍ മശ് രിക്കിയും എന്തുകൊണ്ടാണ് ഖുര്‍ആന്‍ വ്യാഖ്യാനം ഐക്യപ്പെട്ടെഴുതാത്തത്? "
കലാം മുസല്യാര്‍ പറഞ്ഞു:
"അവരെ കൊണ്ട് എഴുതിക്കാന്‍ പലവട്ടം ഞങ്ങള്‍ വിനയപുരസ്സരം പരിശ്രമിച്ചു; ഇപ്പോഴും പരിശ്രമം തുടരുന്നു. പക്ഷേ, സുബ്ഹി നമസ്കരിക്കുമ്പോള്‍ ഫക്റുദ്ദീന്‍ മഗ് രിബിഅവര്‍കളെ പിന്തുടരാന്‍ പാടില്ലെന്ന അഭിപ്രായത്തില്‍ ഫക്റുദ്ദീന്‍ മശ് രികിഅവര്‍കള്‍ ഉറച്ചുനില്‍ക്കുന്നു. അതുപോലെതന്നെയാണ് വിത്റ്നമസ്കാരത്തിന്‍റെ പ്രശ്നവും. ഒരു വിട്ടുവീഴ്ച്ചക്കും ഇരുമഹാനവര്‍കള്‍മാരും തയ്യാറല്ല. എന്താ സംഗതീന്ന് മനസ്സിലായാ അലാഊന്?"
" ഇല്ല"
" ഖുനൂത്ത്?"
" എന്താണല്ലൂട്ടി മാഷേ, ഖുനൂത്ത്?"
ചോദിക്കുന്നത് കുഞ്ഞിരാമന്‍. സന്ദര്‍ഭം: എഴുതിക്കഴിഞ്ഞ കഥ കൂട്ടുകാരെ വായിച്ചു കേള്‍പ്പിക്കുകയാണ് ഈയുള്ളവന്‍. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ഖുനൂത്ത് എന്താണെന്നും ഖുനൂത്ത് എങ്ങനെയാണ് കുഴപ്പം കുത്തിപ്പൊക്കുന്നതെന്നും ഉച്ചൂക്കല്‍ഫയാണ് കുഞ്ഞിരാമന് വിശദമാക്കിക്കൊടുക്കുന്നത്. സലാം മൗലവിയും കലാം മുസല്യാരും ഇനിയും മരിചിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ മരണാനന്തരജീവിതത്തെക്കുറിച്ചും ഈയുള്ളവന്‍ ആത്മകഥയില്‍ രേഖപ്പെടുത്തുന്ന സംഭവവികസങ്ങളെക്കുറിച്ചും ശരിയായതും നേരുള്ളതുമായ തിരിച്ചറിവ് നേടുന്നില്ലെങ്കില്‍ വായനക്കാര്‍ വമ്പിച്ച ചിന്താക്കുഴപ്പത്തിലാകും. അലാഊ, വായനക്കാരെ ചിന്താക്കുഴപ്പത്തിലാക്കാന്‍ തന്നെയാണ് നീ ഇപ്പോള്‍ ഈ പുസ്തകം എഴുതുന്നത്. ഇബ് ലീസ് വിളിച്ചുപറയുന്നു. നരകത്തിലാണെങ്കിലും ഇബ് ലീസിന്നും കൂട്ടാളികള്‍ക്കും ഈയുള്ളവന്‍റെ വായന കേള്‍ക്കാന്‍ കഴിയും...... ഒരു മനോരോഗവിദഗ്ദനെ കണ്ട കാര്യമാണ് തുടന്നുപറയുന്നത് ഈയുള്ളവന്.