Thursday, April 3, 2014

പരമകാരുണികനും കരുണാനിധിയുമായ പടച്ചവന്‍ കനിഞ്ഞരുളിയ കല്പന അനുസരിച്ച്, ഇനിയും മരിച്ചിട്ടില്ലാത്ത എല്ലാ പടപ്പുകളും വായിച്ചറിയാന്‍, ആത്മകഥ എഴുതിത്തുടങ്ങുകയാണ് ഒരു പടപ്പ്; പദ്യകാരനും കഥാകൃത്തുമായ ഒരു മര്‍ത്ത്യന്‍; അലാവുദ്ദീന്‍ എന്നു പേരിട്ട പെറ്റുമ്മയാല്‍   " അല്ലൂട്ടീ " എന്നു നീട്ടിവിളിക്കപ്പെട്ട ഒരാണ്‍കുട്ടി.

ആത്മകഥയാണല്ലോ എഴുതിത്തുടങ്ങുന്നത്. ആത്മാവിന്‍റെ കഥയാണ് ആത്മകഥ. അലാവുദ്ദീനിന്‍റെ ആത്മാവിന്‍റെ കഥ. ആത്മാവെന്നാല്‍........ ഇനിയും മരിച്ചിട്ടില്ലാത്ത വീട്ടുകാരും നാട്ടുകാരും അലാവുദ്ദീനിന്‍റെ രൂപം കണ്ടിട്ടുണ്ട്, പക്ഷേ ഉള്ളടക്കം കണ്ടിട്ടില്ല. അലാവുദ്ദീനിന്‍റെ സ്വരം കേട്ടിട്ടുണ്ട്, പക്ഷേ ഉള്ളടക്കത്തിന്‍റെ ഉരിയാട്ടം കേട്ടിട്ടില്ല. അലാവുദ്ദീനിന്‍റെ വികാരവിചാരങ്ങളെച്ചൊല്ലി പലരും പരിതപിച്ചിട്ടുണ്ട്; എന്നാലത് അവന്‍റെ ആത്മാവിന്‍റെ ഉള്ളടക്കം എന്തെന്നറിഞ്ഞുകൊണ്ടായിരുന്നില്ല.
[നോമ്പുലന്‍സ്-NOMBULANCE- എന്നു പേരായ നോവല്‍ ആരംഭം]

No comments:

Post a Comment