Saturday, April 12, 2014

ഇത് കേട്ടപ്പോള്‍ അലാവുദ്ദീനായ ഈയുള്ളവന് കാര്യം പിടി കിട്ടി: മാങ്കൊമ്പിലിരുന്ന് സല്ലപിക്കുന്ന് കിളികള്‍ രണ്ട് വാക്കുകളാണ്; ഈയുള്ളവന്‍റെ ധര്‍മസങ്കടത്തെച്ചൊല്ലിയാണ് 
അവ തമ്മില്‍ തര്‍ക്കം; ഒരു കിളി ഒരു മലയാള വാക്കാണ്...

അതിന്‍റെ ന്യായവാദത്തിനു മുന്നില്‍ മറ്റേ കിളി ചിറകൊന്ന് കുടഞ്ഞുകൊണ്ട് പറയുന്നു: 

" അതെ, ആത്മമിത്രമേ, നീ മലയാളി- എന്നാല്‍, "ഞാന്‍ മലയാളി" എന്നഭിമാനിക്കുമ്പോള്‍ 
നീ എത്രമാത്രം ചെരുതായിപ്പോകുന്നു! ഏതു മലയാണ് നീ ആളുന്നത്? എന്തിനാണ് നീ മല ആളുന്നത്? മടിയന്‍ മല ചുമക്കും എന്നു നീ നിന്നെപ്പറ്റിത്തന്നെ പറഞ്ഞുവച്ചിട്ടുള്ളത് 
ഏതായാലും നന്നായി. പാവം മലയാളി എന്നു സങ്കടപ്പെടുകയല്ലാതെ ആരും നിന്നെ പേടിക്കുകയില്ലല്ലോ! അതുകൊണ്ടുള്ള സങ്കടം കൊണ്ടും അസൂയകൊണ്ടുമാവാം 
ഈ എന്നെപ്പറ്റി വിചാരിച്ച് പേടിച്ചു വിറക്കുന്നവരുണ്ടെന്ന നിന്‍റെ പരിഹാസോക്തി. നന്ദി. ആളുകള്‍ എന്നില്‍ അതിസ്തുതി ചൊരിയുകയാണെന്ന് നീ ആക്ഷേപിക്കുന്നു. 
ആ അതിസ്തുതി ഞാന്‍ അര്‍ഹിക്കുന്നില്ലെന്നാണ് നിന്‍റെ കണ്ടെത്തല്‍. നിനക്കു തെറ്റി. 
അല്‍ബദീഉം അശ്ശാക്കിറുമായ സ്രഷ്ടാവിന്‍റെ ഇഷ്ടവാക്കാണ് ഞാന്‍ എന്ന അറിവാണ് എല്ലാ സ്തുതികളും എന്നില്‍ ചൊരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നിലൂടെ ആ സ്തുതികളെല്ലാം ചെന്നുചേരുന്നത് അല്ജാമി ഉം അല്‍ അക്റമുമായ പടച്ചതമ്പുരാനിലാണെന്ന് ആളുകള്‍ക്കറിയാം. ആളുകളിതുകൂടി അറിയുന്നു: ഒരു മലനാട്ടിലോ മലയാളത്തിലോ മാത്രമല്ല ഞാന്‍ ആദരിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. എന്നാല്‍ നിന്‍റെ കാര്യമോ? എത്ര ശ്രമിച്ചാലും മലയാളത്തില്‍ നിന്ന് പുറത്തുകടക്കാനോ ഇംഗ്ലീഷുകാരന്‍റെയും ഫ്രഞ്ചുകാരന്‍റെയും ജര്‍മന്‍കാരന്‍റെയും ജപ്പാന്‍കാരന്‍റെയും ചീനന്‍റെയും മറ്റും നാവിന്‍തുമ്പില്‍ എന്നെപ്പോലെ വിളയാടാനോ ഈശ്വരനായ നിനക്കൊരിക്കലും കഴിയില്ല. ഒരു കാര്യം കൂടി: സംസ്കൃതത്തില്‍ നിന്ന് മലയാളത്തില്‍ ചേക്കേറിയ വാക്കാണ് നീ. സംസ്കൃതം മരിച്ചു; മലയാളവും മരിക്കും: ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ പെരുകുന്നത് നിന്‍റെ ശ്രദ്ധയില്‍ പെട്ടില്ലെന്നുണ്ടോ? മലയാളികളാണെന്ന പരമാര്‍ത്ഥം പുറത്തറിയാതിരിക്കാന്‍ വേഷം കെട്ടിയാടുന്നവരെ നീ കാണുന്നില്ലെന്നുണ്ടോ? 

No comments:

Post a Comment