Saturday, April 5, 2014

അതുകൊണ്ടും കഥാകൃത്തായത്കൊണ്ടും എഴുതിത്തുടങ്ങും മുമ്പ് ഒരു ഇരട്ടപ്രശ്നം പരിഹരിക്കേണ്ടതുണ്ടായിരുന്നു. പ്രശ്നം എന്നാല്‍ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വഴുതിമാറുകയും ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ചോദ്യമല്ലയോ ഇനിയും മരിച്ചിട്ടില്ലാത്ത നിങ്ങള്‍ക്ക്? മരിച്ചവരായ ഞങ്ങളെ സംബന്ധിച്ചേടത്തോളം-
ഞങ്ങള്‍ ഒരുപാട് പേരുണ്ട്, പടച്ചവനായ ദൈവം കനിഞ്ഞരുളിയ കല്പന അനുസരിച്ച് ആത്മകഥ സ്വന്തം കൈകൊണ്ടെഴുതുകയോ, കൂട്ടുകാരന്നോ കൂട്ടുകാരിക്കോ പറഞ്ഞുകൊടുത്ത് എഴുതിക്കുകയോ ചെയ്യുന്നവരായി ഈ സ്വര്‍ഗത്തില്‍-
ഒരുവിധ ബുദ്ധിമുട്ടുമില്ല. അങ്ങനെയാണെങ്കില്‍, അല്ലൂട്ടീ, ആത്മകഥ ആരംഭിക്കും മുമ്പ് പരിഹരിക്കേണ്ട ഇരട്ട പ്രശ്നം എന്താകുന്നു എന്നു നിങ്ങള്‍ക്ക് ചോദിക്കാം 

1 comment: